Connect with us

National

ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി

ചന്ദ്രയാന്‍-3 ന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്‌ സോണിയ കത്ത് അയച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ പങ്കാളികളായ ടീമിനെ അഭിനന്ദിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇസ്രോ(ഐഎസ്ആര്‍ഒ) മേധാവിക്ക് കത്തയച്ചു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കഴിവുകള്‍ രാജ്യം പതിറ്റാണ്ടുകളായി കാണുന്നതാണ്. അറുപതുകളുടെ തുടക്കം മുതല്‍ സ്വയം പര്യാപ്തമായി. ഇപ്പോള്‍ രാജ്യത്തിന് മഹത്തായ സംഭാവന നല്‍കി ലക്ഷ്യത്തില്‍ എത്തി നില്‍ക്കുന്നുവെന്ന് സോണിയ കത്തില്‍ പറഞ്ഞു. ചന്ദ്രയാന്‍-3 ന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിനാണ് സോണിയ കത്ത് അയച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) മഹത്തായ നേട്ടത്തില്‍ എത്രമാത്രം ആഹ്ലാദഭരിതയാണെന്ന് അറിയിക്കാനാണ് കത്തെഴുതുന്നതെന്നും കത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കുന്നു. ഈ സുപ്രധാന അവസരത്തില്‍ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ സഹോദരങ്ങള്‍ക്കും ഓരോ അംഗങ്ങള്‍ക്കും ഊഷ്മളമായ ആശംസകള്‍ നേരുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

 

 

Latest