Connect with us

National

സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ തോല്‍വിയാണെന്ന് സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കെ സുധാകരന്‍, ഗൗരവ് ഗൊഗോയ്, താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ തോല്‍വിയാണെന്ന് യോഗത്തില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ പറഞ്ഞു. മോദിക്ക് പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ, വീണ്ടും സത്യപ്രതിജ്ഞ ചെയത് അധികാരമേറാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു

 

പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് നേരത്തെ രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിക്കപ്പെടുകയും യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

 

Latest