Connect with us

covid cases

സോണിയാ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു

ആദ്യ കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും രോഗം ബാധിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി ‌ നിരവധി ശാരീരിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്യ കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് രണ്ടാം തവണയും രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

മകള്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

---- facebook comment plugin here -----

Latest