congress election set back
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ഉത്തരവാദിത്വം: അഞ്ച് പി സി സി അധ്യക്ഷന്മാരുടെ രാജി ആവശ്യപ്പെട്ട് സോണിയ
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമാകും.
ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജിവെച്ചൊഴിയാൻ നിർദേശം നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരാണ് രാജി വെക്കേണ്ടത്.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമാകും. പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയിരുന്നത്. സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിംഗും ദയനീയമായി പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റം വരണമെന്ന് മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
---- facebook comment plugin here -----