National
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി സോണിയ ഗാന്ധി
കോൺഗ്രസിനും രാജ്യത്തിനും ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്നും സോണിയ

റായ്പൂര്‍| കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ഇന്നിങ്‌സ് ഈ യാത്രയോടെ അവസാനിച്ചേക്കുമെന്നും ഛത്തിസ്ഗഡിലെ റായ്പുരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നെന്ന സൂചനയാണ് ഇതിലൂടെ സോണിയ ഗാന്ധി നല്‍കിയത്.
2004ലെയും 2009ലെയും വിജയങ്ങളും ഡോ. മൻമോഹൻ സിങ്ങിന്റെ സമർത്ഥമായ നേതൃത്വവും എനിക്ക് വ്യക്തിപരമായ സംതൃപ്തി നൽകി. എന്നാൽ എന്നെ ഏറ്റവും ആഹ്ളാദിപ്പിക്കുന്ന കാര്യം, കോൺഗ്രസിന്റെ ചരിത്രത്തിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്നതാണ് – സോണിയ പറഞ്ഞു.
കോൺഗ്രസിനും രാജ്യത്തിനും ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്നും സോണിയ പറഞ്ഞു. ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയും അട്ടിമറിക്കുകയും ചെയ്തു. ഏതാനും വ്യവസായികൾക്ക് വേണ്ടി തീരുമാനങ്ങൾ എടുത്തത് സാമ്പത്തിക തകർച്ചയ്ക്ക് കാരണമായെന്നും സോണിയ ചൂണ്ടിക്കാട്ടി.