National
സോണിയാ ഗാന്ധി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂഡല്‍ഹി|കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സോണിയ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
---- facebook comment plugin here -----