sonia gandhi
സോണിയ ഗാന്ധി ആശുപത്രിയില്‍
ജൂണ്‍ രണ്ടിന് സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ രണ്ടിന് സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)നോട് സമയം ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോണിയയെും രാഹുലിനെയും ഇ ഡി വിളിപ്പിച്ചത്.
സോണിയക്ക് ജൂണ്‍ 23 വരെ ഇ ഡി സമയം അനുവദിച്ചിട്ടുണ്ട്. രാഹുല്‍ നാളെ ഇ ഡിക്ക് മുമ്പാകെ ഹാജരാകണം.
---- facebook comment plugin here -----