Connect with us

National

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും; റിപ്പോര്‍ട്ട്

ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനമായത്.

Published

|

Last Updated

ന്യൂഡല്‍ഹി| അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 22നാണ് ചടങ്ങ്. വ്യക്തിപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുക.

ചടങ്ങിലേക്ക് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നും അല്ലെങ്കില്‍ ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്നും നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ് പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനമായത്.

അതേസമയം ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണുള്ളത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് വ്യക്തിപരമെന്നാണ് ശശി തരൂര്‍ എംപി പ്രതികരിച്ചത്. എന്നാല്‍ അക്കാര്യത്തില്‍ കെപിസിസി അല്ല, മറിച്ച് ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

 

 

 

 

Latest