Connect with us

National

പനിയെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഈ വര്‍ഷം രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി| പനിയെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76-ക്കാരിയായ സോണിയ ഗാന്ധി സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സോണിയ ഗാന്ധിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലാണ് സോണിയ ഗാന്ധിയെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ ട്രസ്റ്റ് സൊസൈറ്റി ചെയര്‍മാന്‍ ഡി എസ് റാണ പറഞ്ഞു.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരിയില്‍ സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest