KPCC MEET
കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി
കെ പി സി സി ഭാരവാഹികളേയും സംസ്ഥാനത്ത് നിന്നുള്ള എ ഐ സി സി അംഗങ്ങളേയും സോണിയക്ക് തീരുമാനിക്കാമെന്ന് പ്രമേയം
തിരുവനന്തപുരം കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി കെ പി സി സി പ്രമേയം. കെ പി സി സി ഭാരവാഹികളേയും കേരളത്തില്‍ നിന്നുള്ള എ ഐ സി സി അംഗങ്ങളേയും സോണിയ തീരുമാനിക്കണമെന്നും പ്രമേയത്തിലുണ്ട്.
ഇന്ന് ചേര്‍ന്ന നിര്‍ണായക കെ പി സി സി യോഗത്തില്‍ രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം കെ മുരളീധരന്‍ പിന്താങ്ങി. എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, വി ഡി സതീശന്‍ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. കെ പി സി സി ജനറല്‍ ബോഡി ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ നേരത്തെ ഗ്രൂപ്പുകള്‍ തമ്മില്‍ എത്തിയ ധാരണ പ്രകാരം കെ സുധാകരന്‍ വീണ്ടും കെ പി സി സി പ്രസിഡന്റാകുമെന്നകാര്യം ഉറപ്പാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമാകും സോണിയ നടത്തുക.
അതിനിടെ കെ പി സി സി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് പത്തനംതിട്ടയില്‍ പ്രതിഷേധം. പത്തനംതിട്ടയില്‍ സാമുദായിക പ്രതിനിധ്യമുണ്ടായില്ലെന്ന് മുന്‍ കെ പി സി സി സെക്രട്ടറി അജീബ രംഗത്തെത്തി. കഴിഞ്ഞ 20 വര്‍ഷമായി പത്തനംതിട്ടയില്‍് ഒരു സമുദായത്തെ അവഗണിക്കുകയാണ്. മാത്രമല്ല ആവശ്യത്തിനുള്ള വനിതാ പ്രാതിനിധ്യവുമില്ല. രാഹുല്‍ ഗാന്ധിക്ക് നേരിട്ട് പരാതി നല്‍കുമെന്നും അജീബ പറഞ്ഞു.