National
സോണിയ ഇനി രാജ്യസഭാംഗം; രാജസ്ഥാനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ലോക്സഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.

ന്യൂഡല്‍ഹി | സോണിയാ ഗാന്ധി ഇനി രാജ്യസഭാംഗം. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ എം പിയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്.
ലോക്സഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്. 2004 മുതല്‍ റായ്ബറേലിയെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ കളം മാറി ചവിട്ടുകയായിരുന്നു.
സോണിയക്കു പകരം മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര റായ്ബറേലിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.