Connect with us

national herald case

പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടെന്നുവെച്ച മഹതിയാണ് സോണിയ: വി ഡി സതീശന്‍

ഇ ഡിയെ വിശ്വാസമില്ല; രാജ്യം ഭരിക്കുന്നവര്‍ക്ക് ഭയം

Published

|

Last Updated

തിരുവനന്തപുരം | രണ്ട് തവണ പ്രധാനമന്ത്രിയാകാന്‍ അവസരം കിട്ടിയിട്ടും അത് വേണ്ടെന്നുവെച്ച മഹതിയാണ് സോണിയാ ഗാന്ധിയെന്ന് കെ പി സി സി പ്രസിഡന്റ് വി ഡി സതീശന്‍. അത്രക്കും സ്വാര്‍ഥരഹിതയായ നേതാവിനെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സോണിയയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്‍.

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്ക് ഭയമാണ്. ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കും ഉണ്ടായിരുന്നു ഈ ഭയം. ചുറ്റിനുമുള്ള എല്ലാത്തിനോടും ഉള്ള ഈ ഭയമാണ് ഇത്തരം കേസുകള്‍ക്ക് പിന്നില്‍. എന്നാല്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് എല്ലാവര്‍ക്കും അറിയാം. സോണിയക്കോ രാഹുലിനോ ഇക്കാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ല.

അതേസമയം കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും സതീശന്‍ പറഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് ഇ ഡിക്ക് മാത്രമായി അന്വേഷിക്കാന്‍ ആകില്ല. ഇ ഡിയെ വിശ്വാസമില്ല. സി ബി ഐ അന്വേഷത്തെയും വിശ്വാസമില്ല. അതുകൊണ്ടാണ് ഇവിടെ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു.