Connect with us

National

'കര്‍ണാടക കൈവെള്ളയില്‍ വച്ചു കൊടുക്കുമെന്ന് സോണിയക്ക് ഉറപ്പു നല്‍കിയിരുന്നതാണ്'; വികാരാധീനനായി ശിവകുമാര്‍

ജയിലില്‍ കഴിയുമ്പോള്‍ സോണിയാ ഗാന്ധി എന്നെ കാണാന്‍ വന്നത് ഒരിക്കലും മറക്കാനാവില്ല.

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ വന്‍ ജയത്തിലേക്ക് കോണ്‍ഗ്രസ് കുതിക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വികാരാധീനനായി ഡി കെ ശിവകുമാര്‍. ജയിലില്‍ കഴിയുമ്പോള്‍ സോണിയാ ഗാന്ധി എന്നെ കാണാന്‍ വന്നത് ഒരിക്കലും മറക്കാനാവില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.

‘കര്‍ണാടക കൈവെള്ളയില്‍ വച്ചു കൊടുക്കുമെന്ന് സോണിയക്കും പ്രിയങ്കക്കും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെക്കും ഞാന്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ച സോണിയാ ഗാന്ധിയോടു നന്ദി പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഉറക്കമിളച്ചു നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി നേടിയ ഈ വിജയത്തില്‍ സിദ്ധരാമയ്യ ഉള്‍പ്പെടെ എല്ലാ നേതാക്കളോടും കൃതജ്ഞത രേഖപ്പെടുത്തുന്നു.’- ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഓഫീസ് ഞങ്ങളുടെ ക്ഷേത്രമാണെന്നും ഭാവി നീക്കങ്ങള്‍ക്ക് അവിടെവച്ച് രൂപം നല്‍കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest