minister riyas
ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്നു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു മന്ത്രി റിയാസ്
കരാറുകാരന്‍ സ്വന്തം ചെലവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടു
കോഴിക്കോട് | ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരന്‍ സ്വന്തം ചെലവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
കരാറുകാരന്റെ ലൈസന്‍സ് ആറുമാസത്തേക്കു റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റര്‍ റോഡാണ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്നത്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നേരിട്ടു നടപടിയെടുത്തത്.