മിസോറാം നിയമഭസാ തിരഞ്ഞെടുപ്പിൽ പുതുമുഖ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റിന് വൻ വിജയം. 40 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റുകളും നേടി സോറാം പീപ്പിൾസ് മൂവ്‌മെന്റ് – ZPM ഏറ്റവും വലിയ കക്ഷിയായി. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് 10 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി രണ്ട് സീറ്റുകളിലും കോൺഗ്രസ് ഒരിടത്തും വിജയിച്ചു. ഐസ്വാൾ-ഈസ്റ്റ് 1 മണ്ഡലത്തിൽ നിന്ന് മത്സരിച്ച മുഖ്യമന്ത്രി സൊറംതംഗ പരാജയപ്പെട്ടു. ZPM-ലെ ലാൽതൻസംഗയോടാണ് അദ്ധേഹം തോൽവി രുചിച്ചത്.
2019ൽ മാത്രം തിരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിയാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് . പാർട്ടി നേതാവ് ലാല്‍ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം അദ്ദേഹം ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാൻ അദ്ദേഹം അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ ഈ മാസം തന്നെ നടക്കും.
വീഡിയോ കാണാം
---- facebook comment plugin here -----