Connect with us

National

അമളി പറ്റി; കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി

എട്ട് മിനിറ്റിനു ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ബജറ്റ് മാറിപ്പോയതാണെന്ന് മനസ്സിലായത്.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. എട്ട് മിനിറ്റിനു ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ബജറ്റ് മാറിപ്പോയതാണെന്ന് മനസ്സിലായത്. മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം ബഹളം വെച്ചു.

നിയമസഭ അരമണിക്കൂറോളം സ്തംഭിച്ചു. ക്രമസമാധാനം പാലിക്കാന്‍ സ്പീക്കര്‍ സി.പി ജോഷി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും ബഹളം തുടരുകയായിരുന്നു.

ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റായതിനാല്‍ എല്ലാവരും ഗെഹ്ലോട്ടിനെ ഉറ്റു നോക്കുകയായിരുന്നു. അതിനിടെയാണ് ഈ അമളി.

 

 

 

---- facebook comment plugin here -----

Latest