Connect with us

Ongoing News

ദക്ഷിണാഫ്രിക്ക ഡ്രൈവിംഗ് സീറ്റില്‍; എട്ട് വിക്കറ്റ് കൈയില്‍, വേണ്ടത് 111 റണ്‍സ്

Published

|

Last Updated

കേപ് ടൗണ്‍ | ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ വിജയ പ്രതീക്ഷയുമായി ദക്ഷിണാഫ്രിക്ക. ഇന്ത്യ മുന്നോട്ടു വച്ച 212 റണ്‍സിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് അവശേഷിക്കെ, പരമ്പര വിജയത്തിന് 111 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി ആവശ്യമുള്ളത്. കീഗന്‍ പീറ്റേഴ്‌സണ്‍ മികച്ച ഫോമുമായി (48) ക്രീസിലുണ്ട്.

എയ്ഡന്‍ മാര്‍ക്രത്തെ (16) വീഴ്ത്തിയ ഷമിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ ഡീന്‍ എല്‍ഗറും കീഗന്‍ പീറ്റേഴ്‌സണും തിരിച്ചടിച്ചു. ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 30 റണ്‍സെടുത്ത എല്‍ഗറിനെ ബുംറ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 198 റണ്‍സാണ് എടുക്കാനായത്. ശതകം നേടിയ ഋഷഭ് പന്ത് ആണ് പൊരുതി നോക്കാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

---- facebook comment plugin here -----

Latest