Connect with us

Ongoing News

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി; ഇന്ത്യക്ക് വിജയലക്ഷ്യം 107

പത്ത് റണ്‍സ് എടുക്കുന്നതിന് മുമ്പ് അഞ്ച് വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം | അര്‍ശ്ദീപ് സിംഗിന്റെയും ദീപക് ചാഹറിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും തീതുപ്പും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക. മലയാളികള്‍ക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ ആവേശക്കളി കാഴ്ചവെക്കുകയായിരുന്നു ഇന്ത്യന്‍ ടീം. 107 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

പത്ത് റണ്‍സ് എടുക്കുന്നതിന് മുമ്പ് അഞ്ച് വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. എയ്ഡന്‍ മാര്‍ക്രം, വെയ്ന്‍ പാര്‍ണല്‍ കൂട്ടുകെട്ട് ആണ് വന്‍തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. എയ്ഡന്‍ 25ഉം പാര്‍ണല്‍ 24ഉം റണ്‍സെടുത്തു. വാലറ്റക്കാരന്‍ കേശവ് മഹാരാജ് ആണ് ടോപ് സ്‌കോറര്‍; 41 റണ്‍സ്.

അര്‍ശ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest