Connect with us

pv anvar

പോലീസ് സ്‌റ്റേഷന്‍ കെട്ടിടം പണിയാന്‍ എസ് പി സുജിത് ദാസ് വന്‍ പണപ്പിരിവ് നടത്തി: പി വി അന്‍വര്‍ എം എല്‍ എ

കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം പി വി അന്‍വര്‍ എം എല്‍ എ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ചു.

Published

|

Last Updated

മലപ്പുറം | കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ക്വാറി ഉടമകളില്‍ നിന്നും മറ്റും വന്‍ പണപ്പിരിവ് നടത്തിയതായി പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചു.

കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം പി വി അന്‍വര്‍ എം എല്‍ എ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം എ ഡി ജി പിയുടെ ശിക്ഷ്യനായി കൊള്ളയ്ക്കും കൊലയ്ക്കും തട്ടിപ്പിനും കൂട്ടുനിന്നതിന്റെ സ്മാരകമാണ് പോലീസ് സ്റ്റേഷന്‍ മുറ്റത്ത് പണിത കെട്ടിടമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് പിരിച്ചെടുത്ത പണത്തിന്റെ വിവരങ്ങള്‍ കെട്ടിടത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് അന്‍വര്‍ ചോദിച്ചു.

ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും കഴിഞ്ഞ ദിവസം മൊഴിയെടുക്കലിനിടെ ഡി ഐ ജിയോടും പി വി അന്‍വര്‍ സൂചിപ്പിച്ചിരുന്നു. കോട്ടക്കല്‍ പോലീസ് സ്റ്റേഷന്റെ കെട്ടിടത്തിന് കോട്ടക്കല്‍ നഗരസഭ ഇതുവരെ നിര്‍മ്മാണ അനുമതി നല്‍കിയിട്ടില്ല. കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിര്‍മ്മിച്ച കെട്ടിടം സന്ദര്‍ശിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് എത്തിയ അന്‍വര്‍ സാമ്പത്തിക ഇടപാടിനെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു.

Latest