National
സ്‌പേസ് ഡോക്കിംഗ്: ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി ദൗത്യം വിജയകരം
പേസര്‍, ടാര്‍ജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് സ്‌പേസ് ഡോക്കിംഗ് ലക്ഷ്യമിട്ട് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ ജനുവരി ഏഴിന് ബഹിരാകാശത്തു വെച്ച് കൂടിച്ചേരും.
ശ്രീഹരിക്കോട്ട | സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളുമായുള്ള പി എസ് എല്‍ വി ദൗത്യം വിജയകരം. പേസര്‍, ടാര്‍ജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് സ്‌പേസ് ഡോക്കിംഗ് ലക്ഷ്യമിട്ട് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തി വേര്‍പെട്ടു. ദൗത്യം വിജയിച്ചാല്‍ സ്‌പേസ് ഡോക്കിംഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. പി എസ് എല്‍ വി-സി 60 വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
ഉപഗ്രഹങ്ങള്‍ ജനുവരി ഏഴിന് ബഹിരാകാശത്തു വെച്ച് കൂടിച്ചേരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേഡെക്‌സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചത്.
220 കിലോഗ്രാം വീതം ഭാരമുള്ള എസ് ഡി എക്സ്01 (SDX01ചേസര്‍), എസ് ഡി എക്സ്02 (SDX02 ടാര്‍ഗറ്റ്) എന്നീ സാറ്റ്ലൈറ്റുകളാണ് പി എസ് എല്‍ വി റോക്കറ്റില്‍ ലോഡ് ചെയ്തിരിക്കുന്നത്. ഇത് രണ്ടായി പിരിയുകയും പിന്നീട് ഒന്നാക്കി ഡോക്ക് ചെയ്യിക്കുകയുമാണ് ഐ എസ് ആര്‍ ഒയുടെ ലക്ഷ്യം. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇതിനു മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയിപ്പിച്ചിട്ടുള്ളത്.