Connect with us

Uae

2030 ഓടെ അബൂദബിയിൽ നിന്ന് ബഹിരാകാശ വിമാനങ്ങൾ

അബുദബിയിലെ ഒരു ചെറിയ എയർഫീൽഡിലാണ് പരീക്ഷണം.

Published

|

Last Updated

അബുദബി | 2030 ഓടെ അബൂദബിയിൽ നിന്ന് ബഹിരാകാശ വിമാനങ്ങൾ പറക്കും. ബഹിരാകാശത്തേക്ക് യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകാനാണിത്.   ഇതിനകം പറക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സിയാറ്റിൽ ആസ്ഥാനമായുള്ള റേഡിയൻ എയ്റോസ്പേസ് കമ്പനിയാണ് പരീക്ഷിക്കുന്നത്. തിരശ്ചീനമായ ടേക്ക് ഓഫും ലാൻഡിംഗും പൂർണമായി വിജയിക്കണം. പുനരുപയോഗിക്കാവുന്ന ഊർജത്തിലാണ് ബഹിരാകാശ വിമാനം പറക്കുക. അബുദബിയിലെ ഒരു ചെറിയ എയർഫീൽഡിലാണ് പരീക്ഷണം.

ലോ-എർത്ത് ഓർബിറ്റിലേക്ക് പറക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.2028-ൽ ആദ്യ ഉപ-ഭ്രമണപഥ പരീക്ഷണ പറക്കൽ നടത്താൻ കഴിയുമെന്ന്  കമ്പനി പ്രതീക്ഷിക്കുന്നു.
മുൻ സൈനിക ബഹിരാകാശയാത്രികനും റേഡിയൻ എയ്റോസ്പേസ്  ചീഫ് ടെക്നോളജി ഓഫീസറുമായ ലിവിംഗ്സ്റ്റൺ എൽ ഹോൾഡർ അറിയിച്ചതാണിത്.കമ്പനി അബുദബിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഇവിടെ നിന്ന് വിമാനങ്ങൾക്ക് പുറപ്പെടാൻ എളുപ്പമാണ്.
വിമാനത്തിന്റെ ഒരു മാതൃക  അബൂദബിയിൽ ആഗോള എയ്റോസ്പേസ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിച്ചു. പ്രദർശനം വ്യാഴാഴ്ച സമാപിക്കും.

വിർജിൻ ഗാലക്റ്റിക് വിക്ഷേപിച്ച സബ്-ഓർബിറ്റൽ വി എസ് എസ് ബഹിരാകാശ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് റേഡിയൻ വൺ. വാണിജ്യ പറക്കലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബഹിരാകാശ വിനോദസഞ്ചാരമാണ് മുഖ്യം.  പരമ്പരാഗത റോക്കറ്റുകൾക്ക് ഉപയോഗിക്കുന്ന വെർട്ടിക്കൽ പാഡിന് പകരം റൺവേയിൽ നിന്ന് പറന്നുയരാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ആഗ്രഹിക്കുന്നത്.കുറഞ്ഞത് 400 കിലോമീറ്ററിലധികം ഉയരത്തിൽ പറക്കാൻ സാധിക്കണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലോ ബ്ലൂ ഒറിജിൻ, ആക്സിയം സ്പേസ് തുടങ്ങിയ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് സ്വകാര്യ ഔട്ട്പോസ്റ്റുകളിൽ ഡോക്ക് ചെയ്യാനോ പറ്റണം. ഇതിന് 2,270 കിലോഗ്രാം വരെ ചരക്ക് ഭ്രമണപഥത്തിൽ എത്തിക്കാനാകും.

Latest