Connect with us

Ongoing News

ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി; സുല്‍ത്താന്‍ അല്‍ നെയാദി 18 ന് തിരിച്ചെത്തും

ബഹിരാകാശത്ത് ആറുമാസം ചെലവഴിച്ചതടക്കം നിരവധി ശ്രദ്ധേയ നേട്ടങ്ങളാണ് സുല്‍ത്താന്‍ അല്‍ നെയാദി സ്വന്തമാക്കിയത്.

Published

|

Last Updated

ദുബൈ | ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി സെപ്തം: 18 ന് യു എ ഇയില്‍ തിരിച്ചെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എം ബി ആര്‍ എസ് സി) അറിയിച്ചു. അല്‍ നെയാദിയെ സ്വീകരിക്കാന്‍ രാജ്യം മുഴുവന്‍ ആവേശഭരിതരായി തയ്യാറാവുകയാണ്. യു എ ഇ നേതാക്കള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചരിത്ര യാത്രയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും കേള്‍ക്കാന്‍ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ‘ഹീറോക്ക് സ്വാഗതം’ എന്ന തലക്കെട്ടില്‍ വ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അല്‍ നെയാദി ഈ മാസമാദ്യം ഭൂമിയിലേക്ക് മടങ്ങി. ബഹിരാകാശത്ത് ആറുമാസം ചെലവഴിച്ചതടക്കം നിരവധി ശ്രദ്ധേയ നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്.

 

Latest