National
സ്‌പേഡെക്‌സ് ദൗത്യം അന്തിമ ഘട്ടത്തില്‍; ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന സ്‌പേസ് ഡോക്കിംഗ് ഉടന്‍
ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്ന് മീറ്ററാക്കി ചുരുക്കി.
ബെംഗളൂരു | ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആര്‍ ഒ) സ്‌പേഡെക്‌സ് ദൗത്യം അന്തിമ ഘട്ടത്തില്‍. ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന സ്‌പേസ് ഡോക്കിംഗ് ഉടന്‍ ആരംഭിക്കും. പരീക്ഷണത്തിന്റെ മൂന്നാം ശ്രമമാണ് ഇന്ന് അവസാന ഘട്ടത്തിലെത്തിയിട്ടുള്ളത്.
ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്ന് മീറ്ററാക്കി ചുരുക്കി. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് 15 മീറ്ററര്‍ അകലത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളെ 10 മീറ്ററിലേക്ക് എത്തിക്കാനുള്ള നീക്കം വിജയകരമായി പൂര്‍ത്തിയായത്. ഇതിനു ശേഷം ഉപഗ്രഹങ്ങള്‍ തമ്മില്‍ ആശയവിനിമയവും നടത്തിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. തുടര്‍ന്നാണ് മൂന്ന് മീറ്ററായി അകലം ചുരുക്കിയതായുള്ള വിവരം പുറത്തുവിട്ടത്.
ഐ എസ് ആര്‍ ഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.