Connect with us

National

സ്‌പേഡക്‌സ് ദൗത്യം: ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കുറച്ചു

1.5 കിലോമീറ്റര്‍ അകലത്തിലാണിപ്പോള്‍ ഉപഗ്രഹങ്ങള്‍ ഉള്ളത്.

Published

|

Last Updated

ബെംഗളൂരു | ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡക്‌സ് ദൗത്യത്തില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കുറച്ചു. 1.5 കിലോമീറ്റര്‍ അകലത്തിലാണിപ്പോള്‍ ഉപഗ്രഹങ്ങള്‍ ഉള്ളത്.

സ്പേഡെക്സ് ദൗത്യത്തിലെ പരീക്ഷണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ) മാറ്റിവച്ചിരുന്നു. ഇന്നലെ നടത്താനിരുന്ന പരീക്ഷണമാണ് മാറ്റിയത്. ഇക്കഴിഞ്ഞ ഏഴാം തീയതിയില്‍ നിന്ന് ഇന്നലത്തേക്ക് മാറ്റിയ പരീക്ഷണമാണ് വീണ്ടും മാറ്റിയത്.

ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ അതിസങ്കീര്‍ണമായ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് വെച്ച് ഒന്നാക്കി മാറ്റുന്ന പരീക്ഷണമാണ് മാറ്റിവച്ചത്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുവരുന്നതിന്റെ വേഗം കൂടിയിട്ടുണ്ടെന്ന് ഇസ്രോ അറിയിച്ചു. വേഗം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണ്.

 

 

 

Latest