Connect with us

International

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനിയെ വീഴ്ത്തി സ്‌പെയിന്‍ സെമിയിലേക്ക്

119ാം മിനിറ്റിലായിരുന്നു സ്‌പെയിനിന്റെ വിജയ ഗോള്‍.

Published

|

Last Updated

സ്റ്റുഗര്‍ട്ട് |  യൂറോകപ്പില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി സ്‌പെയിന്‍ .അധികസമയത്ത് പകരക്കാരന്‍ മികേല്‍ മറീനോ നേടിയ ഹെഡര്‍ ഗോളാണ് സ്‌പെയിനിനെ സെമിയിലേക്കെത്തിച്ചത്. 119ാം മിനിറ്റിലായിരുന്നു സ്‌പെയിനിന്റെ വിജയ ഗോള്‍.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. 51ാം മിനിറ്റില്‍ ദാനി ഒല്‍മോയിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയപ്പോള്‍, 89ാം മിനിറ്റിലായിരുന്നു ജര്‍മനിയുടെ സമനില ഗോള്‍. ഫ്‌ലോറിയന്‍ വിര്‍ട്‌സാണ് ജര്‍മനിക്കായി വല കുലുക്കിയത്. ജര്‍മന്‍ ഫോര്‍വേഡ് ജമാല്‍ മുസിയാലയെ കഴുത്തിനു പിടിച്ച് വീഴ്ത്തിയതിന് സ്പാനിഷ് താരം ദാനി കര്‍വഹാല്‍ ചുവപ്പു കാര്‍ഡ് കണ്ടുപുറത്തായി.

 

Latest