Connect with us

Uae

അബുദബിയിൽ കോടതിയിലെ വിദേശ ഭാഷയിലേക്ക് സ്പാനിഷും

വിദേശഭാഷകളുടെ എണ്ണം ഏഴായി ഉയര്‍ത്തി.

Published

|

Last Updated

അബൂദബി | കോടതി നടപടികള്‍ വിദേശികള്‍ക്കു കൂടി മനസ്സിലാവുകയെന്ന ലക്ഷ്യത്തോടെ അബൂദബി നിയമവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിദേശഭാഷകളുടെ എണ്ണം ഏഴായി ഉയര്‍ത്തി. സ്പാനിഷ് ഭാഷയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, റഷ്യന്‍, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലാണ് ഈ സേവനം ഇതുവരെ ലഭ്യമായിരുന്നത്.

മികച്ച നിയമസംവിധാനം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും അബൂദബി നിയമവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു. ഈ സേവനം ഉപയോഗപ്പെടുത്തി നിയമവ്യവഹാരങ്ങളിലേക്ക് കടക്കുന്നവര്‍ക്ക് കോടതി നടപടികള്‍ ലളിതമായ രീതിയില്‍ മനസ്സിലാക്കാനാവും

Latest