Connect with us

Achievements

മഅ്ദിൻ വിദ്യാർഥിക്ക് സ്പാനിഷ് ഇൻറേൺഷിപ്പ്

അഭിമാനമായി കാളികാവ് സ്വദേശി മുഹമ്മദ് അൽത്വാഫ്

Published

|

Last Updated

മലപ്പുറം | മഅ്ദിൻ ദഅ്വ വിദ്യാർഥി മുഹമ്മദ് അൽത്വാഫിന് സ്‌പെയിനിലെ സ്പാനിഷ് മിനിസ്റ്ററി ഓഫ് എജ്യുക്കേഷന് കീഴിലുള്ള ഓക്‌സിലറീസ് ദേ കോൺവർസാസിയോൺ പ്രോഗ്രാമിന് അവസരം ലഭിച്ചു. സ്‌പെയിനിലെ വിവിധ കോളജുകളിലും പബ്ലിക് സ്‌കൂളുകളിലും ഇന്ത്യൻ സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും വിദേശ ഭാഷകൾ പഠിപ്പിക്കുന്നതിനുമാണ് അവസരം.
മഅ്ദിൻ ദഅ്വ കോളജിലെ ഇസ്്‌ലാമിക ബിരുദ പഠനത്തിന് പുറമേ മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബി എസ് സി സൈക്കോളജിയിൽ ബിരുദവും ഇഗ്‌നോയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കാളികാവ് മങ്കരത്തൊടി അബൂബക്കർ-  ഫൈസിയ ദമ്പതികളുടെ മകനാണ്. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അഭിനന്ദിച്ചു.