Connect with us

Kerala

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവന; നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍ എസ് എസ് ആഹ്വാനം

നാളെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എന്‍എസ്എസിന്റെ ആഹ്വാനം

Published

|

Last Updated

കോട്ടയം |  വിവാദ പ്രസ്താവന നടത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പ്രതിഷേധിക്കാന്‍ എന്‍എസ്എസിന്റെ ആഹ്വാനം. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യത്തിന് പിന്നാലെയാണ് വിശ്വാസികളെ അണിനിരത്തി സമരവുമായി എന്‍എസ്എസ് രംഗത്തെത്തുന്നത്. നാളെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എന്‍എസ്എസിന്റെ ആഹ്വാനം.

എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു

അതേ സമയം, ഷംസീര്‍ രാജിവെക്കണമെന്ന ആവശ്യപ്പെട്ട എന്‍എസ്എസിനെതിരെ ് സിപിഎം രംഗത്തുവന്നിരുന്നു. ഷംസീര്‍ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലര്‍ത്തരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം വിഷയത്തില്‍ പ്രതികരിച്ചു. ഷംസീര്‍ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്‍എസ്എസിന് സംഘപരിവാറിന്റെ സ്വരമാണെന്നും നായര്‍ സമുദായം സുകുമാരന്‍ നായരുടെ പോക്കറ്റിലല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമര്‍ശിച്ചിരുന്നു

 

Latest