bihar assembly
ബിഹാറില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
ആര്‍ ജെ ഡിയുടെ അവധ് ബിഹാറി ചൗധരി പുതിയ സ്പീക്കറാകും
പാറ്റ്‌ന | ബിഹാര്‍ നിയമസഭയിലെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആര്‍ ജെ ഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാ സഖ്യത്തിലെ മരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സ്പീക്കര്‍ പദവി ആര്‍ ജെ ഡിക്ക് ലഭിച്ചത്. ആര്‍ ജെ ഡിയുടെ മുതിര്‍ന്ന നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ആറ് തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്റി ദേവി മന്ത്രിസഭയില്‍ അംഗമായിരുന്നു.