National
ഹിമാചല്‍ പ്രദേശില്‍ 15 ബിജെപി എം എല്‍ എമാരെ സ്പീക്കര്‍ പുറത്താക്കി
സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയയുടെ ചേമ്പറിനുള്ളില്‍ കടന്നാണ് ബിജെപി എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കിയിത്
ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശില്‍ 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. നിയമസഭയില്‍ മുദ്രാവാക്യം വിളിച്ചതിനും മോശം പെരുമാറ്റത്തിനുമാണ് നടപടി. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തത് ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഏറെ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് 15 ബിജെപി എംഎല്‍എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തത്. സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയയുടെ ചേമ്പറിനുള്ളില്‍ കടന്നാണ് ബിജെപി എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കിയിത്.
ജയറാം താക്കൂര്‍, വിപിന്‍ സിംഗ് പര്‍മര്‍, രണ്‍ധീര്‍ ശര്‍മ്മ, ലോകേന്ദര്‍ കുമാര്‍, വിനോദ് കുമാര്‍, ഹന്‍സ് രാജ്, ജനക് രാജ്, ബല്‍ബീര്‍ വര്‍മ, ത്രിലോക് ജാംവാല്‍, സുരേന്ദര്‍ ഷോരി, ദീപ് രാജ്, പുരണ്‍ താക്കൂര്‍, ഇന്ദര്‍ സിംഗ് ഗാന്ധി, ദിലീപ് താക്കൂര്‍ എന്നിവരെയാണ് സ്പീക്കര്‍ പുറത്താക്കിയത്.
ഇന്നലെ ന്ടന്ന ഏക രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍ ബി ജെ പി വിജയിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായ ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്വിയെയാണ് പരാജയപ്പെടുത്തിയത.് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ആറ് എം എല്‍ എമാരുടെ ക്രോസ് വോട്ടിംഗിനെ തുടര്‍ന്നാണ് ബിജെപി ജയിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു രാജിവെക്കണമെന്നും പിന്നാലെ ബിജെപി ആവശ്യപ്പെട്ടിരുന്നു