BJP
സ്പീക്കര്‍ സ്ഥാനം രാജിവെച്ചു; ഉടനെ ബി ജെ പി വൈസ് പ്രസിഡന്റ്
താന്‍ സംഘടനയെ കെട്ടിപ്പടുക്കുന്നതിലാണ് മിടുക്കനെന്നും എന്നെ ഇപ്പോള്‍ ഈ പദവിയില്‍ നിന്ന് വിടുതല്‍ നല്കിയ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു
അഗര്‍ത്തല | ത്രിപുരയില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമനം. റെബേടി മോഹന്‍ ദാസാണ് സ്പീക്കര്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ത്രിപുര ബി ജെ പിയുടെ വൈസ് പ്രസിഡന്റായി നിയമിതനായത്.
പാര്‍ട്ടിയോട് താന്‍ ഏറെക്കാലമായി തന്നെ സ്പീക്കര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് രാജി നല്‍കിയതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. താന്‍ സംഘടനയെ കെട്ടിപ്പടുക്കുന്നതിലാണ് മിടുക്കനെന്നും എന്നെ ഇപ്പോള്‍ ഈ പദവിയില്‍ നിന്ന് വിടുതല്‍ നല്കിയ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ച് ഉത്തരവായത്.