Connect with us

Kerala

തെളിവില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്; ലഹരിക്കടത്ത് കേസില്‍ ഷാനവാസിന് ക്ലീന്‍ ചിറ്റ്

വാഹനം വാടകക്കെടുത്ത ജയനും പ്രതിയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ആലപ്പുഴ | ലഹരിക്കടത്ത് കേസില്‍ സി പി എം നേതാവ് എ ഷാനവാസിന് ക്ലീന്‍ചിറ്റ്. സ്പെഷ്യല്‍ ബ്രാഞ്ചാണ് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.

ലഹരിക്കടത്തില്‍ ഷാനവാസിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനം വാടകക്കെടുത്ത ജയനും പ്രതിയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കരുനാഗപ്പള്ളിയില്‍ വച്ചാണ് ഒരു കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പോലീസ് പിടികൂടിയിരുന്നത്. ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സി പി എം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലാണ് സംഘം ലഹരി കടത്തിയത്.CLEAN

 

Latest