Saudi Arabia
മസ്ജിദുൽ ഹറമിൽ കുട്ടികൾക്ക് പ്രത്യേക പരിരക്ഷ
കുട്ടികളെ ട്രാക്ക് ചെയ്യുന്നതിനായി ബീറ്റാ ബ്രേസ്‌ലെറ്റ് സംവിധാനം

മക്ക | ഹറംകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി “നിങ്ങളുടെ കുട്ടി ഞങ്ങളോടൊപ്പം സുരക്ഷിതനാണ്” എന്ന ശീർശകത്തിൽ കുട്ടികൾക്ക് പ്രത്യേക പരിരക്ഷയൊരുക്കി മന്ത്രാലയം. മസ്ജിദുൽ ഹറമിൽ മാതാപിതാക്കളോടപ്പം ഉംറ നിർവഹിക്കാനെത്തുന്ന കുട്ടികൾ ഇനിമുതൽ സുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലാകും.
കൊവിഡ് സുരക്ഷയുടെ ഭാഗമായി ഹറമിൽ കുട്ടികളുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതയോടെ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണിത്. മസ്ജിദിൽ പ്രവേശിക്കുന്ന കുട്ടികളെ ട്രാക്ക് ചെയ്യുന്നതിനായി ഹറം മന്ത്രാലയം ബീറ്റാ ബ്രേസ്‌ലെറ്റ് സംവിധാനം നടപ്പിലാക്കി. പ്രവേശന കവാടങ്ങളിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ കുട്ടികളുടെ കൈയിൽ അണിയിച്ച് നൽകുന്ന ചിത്രങ്ങളാണ് മന്ത്രാലയം ട്വിറ്ററിൽ പങ്ക് വെച്ചത്.