Connect with us

Kerala

പുതുവര്‍ഷ ആഘോഷ വേളയിലെ ലഹരി ഉപയോഗം തടയാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: പോലീസ് മേധാവി

സംസ്ഥാനത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യല്‍ ഡ്രൈവുകള്‍ വിജയകരമായി പുരോഗമിക്കുകയാണ്.

Published

|

Last Updated

കോട്ടയം | പുതുവര്‍ഷ ആഘോഷ വേളയില്‍ ലഹരി ഉപയോഗം തടയുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് പോലീസ്. സംസ്ഥാന വ്യാപകമായി പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വ്യക്തമാക്കി. ന്യൂ ഇയര്‍ ആഘോഷത്തിനിടെയുള്ള ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗം കര്‍ശനമായി തടയാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തിവരുന്നത്. സംസ്ഥാനത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യല്‍ ഡ്രൈവുകള്‍ വിജയകരമായി പുരോഗമിക്കുകയാണ്. ലഹരി ഉപയോഗത്തിനെതിരായ ജാഗ്രതക്കും തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. എസ് പി സി കാഡറ്റുകളുടെയും ജനമൈത്രി പോലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളില്‍ ബോധവത്കരണ കാമ്പയിന്‍ നടക്കുന്നുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.

സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുകയാണെന്നും അനില്‍കാന്ത് അറിയിച്ചു.

 

Latest