National
കാശ്മീരിലെ വിശിഷ്ട വസ്തുക്കള്‍; മുഖ്യമന്ത്രിക്കു ഗവര്‍ണറുടെ സമ്മാനം
കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവ എന്നിവ കൊടുത്തയച്ചു
തിരുവനന്തപുരം | കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊടുത്തയച്ചപുതുവര്‍ഷ സമ്മാനം.
മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരാണു സമ്മാനം എത്തിച്ചത്. സമ്മാനം കൊടുത്തയക്കുന്ന കാര്യം സത്യപ്രതിജ്ഞാചടങ്ങിനുശേഷം വേദിയില്‍വച്ചു ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു സംസാരിച്ചിരുന്നു.
പുതുവര്‍ഷ ദിനത്തില്‍ ഗവര്‍ണര്‍ കശ്മീരിലായിരുന്നു. നേരത്തെയും ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങള്‍ കൊടുത്തയച്ചിരുന്നു. കൊവിഡ് സമയത്ത് ജന്മ നാട്ടില്‍നിന്നെത്തിച്ച മാമ്പഴമായിരുന്നു കൊടുത്തയച്ചത്.
പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് അദ്ദേഹം കേക്കും കൊടുത്തയക്കാറുണ്ട്.
---- facebook comment plugin here -----