Ongoing News
സഊദിയില്‍ മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന
മക്ക/മദീന | സഊദിയിലെ എല്ലാ പ്രവിശ്യകളിലും മഴക്ക് വേണ്ടിയുള്ള നിസ്‌കാരവും ഖുതുബയും നടന്നു. തിങ്കളാഴ്ച രാജ്യത്ത് മഴ തേടിയുള്ള (ഇസ്തിസ്ഖാഅ്) നിസ്‌കാരം നിര്‍വഹിക്കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ആഹ്വാനം ചെയ്തിരുന്നു.
പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തിലും, മക്കയിലെ മസ്ജിദുന്നബവിയില്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലുമായിരുന്നു നിസ്‌കാരങ്ങള്‍. മസ്ജിദുല്‍ ഹറമില്‍ നിസ്‌കാരത്തിനും ഖുതുബക്കും ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്‌മാന്‍ അല്‍ സുദൈസും, മസ്ജിദുന്നബവിയില്‍ ശൈഖ് സലാഹ് അല്‍ ബദീറും നേതൃത്വം നല്‍കി
തിരുനബി (സ) തങ്ങളുടെ പാത പിന്തുടര്‍ന്ന് അല്ലാഹുവിന്റ വിധി വിലക്കുകള്‍ അനുസരിച്ചും പാപങ്ങളില്‍ നിന്ന് അകന്നും ജീവിക്കുവാനും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാനും ഇരുഹറമിലെയും ഇമാമുമാര്‍ ഖുതുബയില്‍ ഉണര്‍ത്തി.