Mother of Walayar girls
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി
തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കണമെന്നാണ് ആവശ്യം

പാലക്കാട് | വാളയാര്‍ കേസില്‍ അഡ്വ. കെ പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
കേസ് അട്ടിമറിക്കാന്‍ കെ പി സതീശന്‍ ശ്രമിക്കുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിന്റെ ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കണമെന്നുമാണ് ആവശ്യം. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയില്‍ എതിര്‍ത്തുവെന്നത് അവാസ്തവമാണ്.
അട്ടപ്പാടി മധു കേസില്‍ നിന്ന് സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ ചുമതലയില്‍ നിന്നു അഡ്വക്കറ്റ് കെ പി സതീശന്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. 2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനു ജത്തി ഒമ്പത് വയസ്സുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീ കരിച്ച് അന്വേ ഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദ രിമാരുടെ മരണം ആത്മ ഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2021 ഡിസംബര്‍ 27 ന് വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം 2022 ഓഗസ്റ്റ് 10 നു പാലക്കാട് പോക്‌സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. ലോക്കല്‍ പോലീസിനെ പോലെ സി ബി ഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിര്‍ദേശിച്ചത്.