National
കശ്മീരിന്റെ പ്രത്യേക പദവി: നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ല;സുപ്രീംകോടതി
2024 സെപ്തംബറോടെ ഓടെ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പു നടത്തി സംസ്ഥാന പദവി നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി| ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവം തുടങ്ങി. ചീഫ് ജസ്റ്റിസും രണ്ടു ജസ്റ്റിസുമാരും വ്യത്യസ്ത വിധികള്‍ പ്രസ്താവിക്കും. മൂന്നു വ്യത്യസ്ത വിധികളെങ്കിലും തീരുമാനം ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ജമ്മു കശ്മീരിന്റെ നിയമസഭ പിരിട്ടുവിട്ടതില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനപരമോ, 370ാം അനുച്ഛേദം സ്ഥിരമോ താല്‍ക്കാലികമോ, നിയമസഭാ പിരിച്ചുവിട്ടത് നിയമപരമോ, രണ്ടായി വിഭജിച്ചത് ശരിയോ എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്.
2024 സെപ്തംബറോടെ ഓടെ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പു നടത്തി സംസ്ഥാന പദവി നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.
2019 ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പിലെ നിബന്ധനകള്‍ റദ്ദാക്കിയതിനും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനുമെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജികളിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, വിവിധ പാര്‍ട്ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹരജികളിലാണ് സുപ്രീംകോടതി വിധി പറയുന്നത്.