Connect with us

Kerala

ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘം; താനൂര്‍ ഡി വൈ എസ് പിക്ക് ചുമതല

താനൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

Published

|

Last Updated

മലപ്പുറം | താനൂരിലെ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. താനൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

താനൂര്‍ എസ് എച്ച് ഒ. ജീവന്‍ ജോര്‍ജ്, തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, മലപ്പുറം എ എസ് ഐ ജയപ്രകാശ് എന്നിവരുള്‍പ്പെടെ സംഘത്തിലുണ്ട്.

മലപ്പുറം എസ് പി യാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. മുഖ്യമന്ത്രിയാണ് ഇന്ന് നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.

അതിനിടെ, അപകടത്തില്‍പെട്ട ബോട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

 

 

---- facebook comment plugin here -----

Latest