Kerala
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും; ഇന്റലിജന്‍സ് വീഴ്ചയില്ല: ഡിജിപി
സ്ഥാനത്ത് മുഴുവന്‍ ജാഗ്രത പാലിക്കാന്‍ അതാത് എസ് പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം | ആലപ്പുഴ ജില്ലയില്‍ എസ്ഡിപിഐ നേതാവും ഇതിന് പിറകെ ബിജെപി നേതാവും കൊല്ലപ്പെട്ട സംഭവം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്്. അതേ സമയം സംഭവങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അനില്‍കാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യത്തെ കൊലപാതകത്തിന് ശേഷം പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.എന്നാല്‍ രണ്ടാമത്തെ കൊലപാതകം തടയാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനത്ത് മുഴുവന്‍ ജാഗ്രത പാലിക്കാന്‍ അതാത് എസ് പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ നല്‍കാനും തയ്യാറാണ്. ഇത്തരമൊരു കൊലപാതകം ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഇരു സംഘടനകളിലേയും നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകും.കൊലപാതകങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടേ എന്ന കാര്യമാണ് അന്വേഷിക്കുകയെന്നും അനില്‍കാന്ത് വ്യക്തമാക്കി.