Connect with us

Uae

പുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗത സംവിധാനം

ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്സി എന്നിവയില്‍ ഉള്‍പ്പടെ പ്രത്യേക ഓഫറുകളും സേവനങ്ങളും ഉണ്ടാകും.

Published

|

Last Updated

ദുബൈ|പുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗതം ഉണ്ടാകുമെന്ന് ആര്‍ ടി എ അറിയിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്സി എന്നിവയില്‍ ഉള്‍പ്പടെ പ്രത്യേക ഓഫറുകളും സേവനങ്ങളും ഉണ്ടാകും. ദുബൈ ഫെറി സര്‍വീസുകള്‍ മറീന മാള്‍ സ്റ്റേഷന്‍ (ദുബൈ മറീന), അല്‍ ഗുബൈബ സ്റ്റേഷന്‍, ബ്ലൂവാട്ടര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് രാത്രി പത്തിനും 10.30നും ഇടയില്‍ പുറപ്പെടും. പുലര്‍ച്ചെ 1.30ന് സമാപിക്കും. സില്‍വര്‍ ക്ലാസിന് 350 ദിര്‍ഹവും ഗോള്‍ഡ് ക്ലാസിന് 525 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് മുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കും.

‘വാട്ടര്‍ ടാക്‌സി സേവനങ്ങള്‍ മറീന മാള്‍ സ്റ്റേഷനില്‍ നിന്ന് (ദുബൈ മറീന) പുറപ്പെടും. ഒരു മുഴുവന്‍ വാട്ടര്‍ ടാക്‌സിയുടെ ചാര്‍ട്ടര്‍ നിരക്ക് 3,750 ദിര്‍ഹമായി സജ്ജീകരിച്ചിരിക്കുന്നു.’ അല്‍ ജദ്ദാഫ്, അല്‍ ഫാഹിദി, അല്‍ ഗുബൈബ, മറീന മാള്‍ (മറീന) മറൈന്‍ സ്റ്റേഷനുകളില്‍ നിന്നാണ് അബ്്റ സര്‍വീസുകള്‍ പുറപ്പെടുക. ഒരാള്‍ക്ക് 150 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വാട്ടര്‍ ടാക്‌സി, അബ്ര സര്‍വീസുകള്‍ രാത്രി പത്തിനും 10.30നും ഇടയില്‍ ആരംഭിച്ച് പുലര്‍ച്ചെ 1.30ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, വിളിക്കുക (8009090) അല്ലെങ്കില്‍ marinebooking@rta.ae എന്ന ഇമെയിലില്‍ അപേക്ഷിക്കുക.

 

 

Latest