john britas
ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രഭാഷണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി പ്രഭാഷണം വി സി വിലക്കിയിരുന്നു
തിരുവനന്തപുരം | വൈസ് ചാന്‍സിലറുടെ വിയോജിപ്പ് മറികടന്ന് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എം പി പ്രഭാഷണം നടത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകലാശാല രജിസ്ട്രാറോട് വിശദീകരണം തേടി.
ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വി സി വിലക്കിയിരുന്നു. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ജോണ്‍ ബ്രിട്ടാസിനെ പ്രഭാഷണത്തിനായി ക്ഷണിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി നല്‍കിയ പരാതി പരിഗണിച്ച വി സി, പരിപാടിയില്‍ വിയോജിപ്പ് അറിയിക്കുകയും തുടര്‍ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. രജിസ്ട്രാര്‍ സംഘാടകര്‍ക്ക് നോട്ടീസും നല്‍കി.
വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.പ്രഭാഷണ പരമ്പരയില്‍ രാഷ്ട്രീയമില്ലെന്നാണ് യൂണിയന്‍ നിലപാട്. വി സിയും ഇടത് സിന്‍ഡിക്കേറ്റും തമ്മില്‍ ഏറെനാളായി പോരിലാണ്.