National
മുംബൈയില്‍ അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരനിലേക്കും കടകളിലേക്കും പാഞ്ഞുകയറി അപകടം; ഒരാള്‍ക്ക് ഗുരുതര പരുക്ക്
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി
മുംബൈ | മഹാരാഷ്ട്രയില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ കാല്‍നടയാത്രക്കാരനിലേക്കും കടകളിലേക്കും പാഞ്ഞുകയറി അപകടം. സംഭവത്തില്‍ കാല്‍നട യാത്രക്കാരന് ഗുരുതര പരുക്ക്.മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലാണ് സംഭവം.
അമിത വേഗതയിലെത്തിയ കാര്‍ ആദ്യം കടകളിലേക്ക് ഇടിച്ചുകയറി.തുടര്‍ന്ന് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍നട യാത്രികന്റെ മുകളിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു.അപകട ശേഷം കാര്‍ യാത്രികര്‍ രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
---- facebook comment plugin here -----