Kerala
അമിത വേഗത്തിലെത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ചു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
ബസ് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലൂടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
തിരുവനന്തപുരം| തിരുവനന്തപുരം പാറശ്ശാല കാരാളിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമിത വേഗതയിലെത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദാണ് മരിച്ചത്.
ബസ് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലൂടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കിരണ്‍ പ്രസാദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.
---- facebook comment plugin here -----