Business
നിരക്ക് ഇളവുമായി സ്‌പൈസ് ജെറ്റ്
280 ദിർഹമിലാണ് നിരക്ക് ആരംഭിക്കുന്നത്.

അബുദബി | ദുബൈ വിമാനത്താവളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് വൻ നിരക്ക് ഇളവുമായി സ്‌പൈസ് ജെറ്റ്. 30 കിലോ ബാഗേജിന് പുറമെ 10 കിലോ അധികം ബാഗേജ് സ്‌പൈസ് ജെറ്റ് ഓഫർ ചെയ്യുന്നുണ്ട്. 280 ദിർഹമിലാണ് നിരക്ക് ആരംഭിക്കുന്നത്.
കോഴിക്കോട്, കൊച്ചി, മംഗലാപുരം, മധുര, അമൃത്സർ, ജയ്‌പൂർ, പുണെ, മുംബൈ, ദൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്കാണ് നിരക്കിളവ് അനുവദിച്ചിട്ടുള്ളത്. അമൃത്സറിലേക്ക് പത്ത് കിലോ അധിക ബാഗേജ് ലഭിക്കില്ലെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ആഗസ്ത് 31 വരെയാണ് ഇളവ് ലഭിക്കുക.
---- facebook comment plugin here -----