Ongoing News
ചൊവ്വയിലെ ചിലന്തികൾ: 21 വർഷം പഴക്കമുള്ള നിഗൂഢത പരിഹരിച്ച് നാസയിലെ ശാസ്ത്രജ്ഞർ
ലാബിൽ ചില പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിച്ച് ചൊവ്വയിൽ കാണപ്പെടുന്ന ചിലന്തി രൂപങ്ങളെ നാസ കൃത്രിമമായി സൃഷ്ടിച്ചു. ഇതോടെ ഈ വലിയ അത്ഭുതത്തിന് അല്ലെങ്കിൽ നിഗൂഢതക്ക് ഒരു വിരാമം ആയിരിക്കുകയാണ്.
2003-ൽ ആദ്യമായി നിരീക്ഷിച്ച “ചൊവ്വയിലെ ചിലന്തികൾ” എന്ന 21 വർഷം പഴക്കമുള്ള നിഗൂഢത നാസ ശാസ്ത്രജ്ഞർ പരിഹരിച്ചു. അരനൈഫോം ഭൂപ്രദേശം എന്നറിയപ്പെടുന്ന ചിലന്തിയെപ്പോലെ കാണുന്ന ഇടം ചിലന്തിയുടെ കാലുകളോട് സാമ്യമുള്ളതും അര മൈലിലധികം നീണ്ടുകിടക്കുന്നതുമായ ഭൂമിശാസ്ത്രപരമായ ഘടനകളാണ്. 2018 ജൂലൈയിൽ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത് നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ്. കണ്ടാൽ എട്ടുകാലികൾ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റർ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്.
എന്നാൽ ലാബിൽ ചില പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിച്ച് ചൊവ്വയിൽ കാണപ്പെടുന്ന ചിലന്തികളെ നാസ കൃത്രിമമായി സൃഷ്ടിച്ചു. ഇതോടെ ഈ വലിയ അത്ഭുതത്തിന് അല്ലെങ്കിൽ നിഗൂഢതക്ക് ഒരു വിരാമം ആയിരിക്കുകയാണ്. 2003-ൽ പരിക്രമണപഥങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പഠിക്കുന്നതിനിടയിൽ നിരീക്ഷകർ ചുവന്ന ഗ്രഹത്തിൽ ചിലന്തിയെപ്പോലെയുള്ള സവിശേഷതകൾ കണ്ടെത്തിയതിന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു കണ്ടെത്തൽ ഉണ്ടാകുന്നത്.
ചൊവ്വയിലെ ചിലന്തികളുടെ പിന്നിലുള്ള കാരണം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും അത് ഇതുവരെ ഭൂമിയിൽ പുനസൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വയുടെ അന്തരീക്ഷം 95% കാർബൺ ഡയോക്സൈഡാണ്. ശൈത്യകാലത്ത് അതെല്ലാം തണുത്തുറഞ്ഞ് കട്ടിയുള്ള ഐസാകും. ഡ്രൈ ഐസ്. എന്നാൽ വേനലാകുന്നതോടെ സൂര്യപ്രകാശം അർദ്ധതാര്യമായ ഈ ഐസ് പാളികളിലൂടെ കടന്നുചെന്ന് ചൊവ്വയുടെ ഉപരിതലത്തെ പതുക്കെ ചൂടുപിടിപ്പിക്കാൻ തുടങ്ങും. അതോടെ ഉപരിതലത്തിലുള്ള ഐസ് വാതകമാകാൻ തുടങ്ങും. ആ സമ്മർദ്ധത്തിലാണ് ഇത്തരം രൂപങ്ങൾ ഉണ്ടാകുന്നത് എന്നാണ് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നത്.
ചൊവ്വയിലെ ചിലന്തികൾ എന്നത് യഥാർത്ഥത്തിൽ അരനൈഫോം ഭൂപ്രദേശം എന്നറിയപ്പെടുന്ന മേഖലകളാണ്, ഒരു കിലോമീറ്റർ വരെ നീളുന്ന രൂപങ്ങളാണ് ഇവ. ചൊവ്വയുടെ തെക്കൻ അർദ്ധഗോളത്തിലുടനീളം ക്ലസ്റ്ററുകളിൽ കാണപ്പെടുന്ന അവ ഒരു കേന്ദ്രബിന്ദുവിൽ നിന്ന് നീണ്ടുനിൽക്കുന്ന കറങ്ങുന്ന കാലുകളോട് സാമ്യമുള്ളതാണ്. കാർബൺ ഡൈ ഓക്സൈഡ് ഐസ് സപ്ലിമേഷനിൽ നിന്നാണ് ഈ രൂപങ്ങൾ ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു – ഖര ഐസ് നേരിട്ട് വാതകമായി മാറുമ്പോൾ സംഭവിക്കുന്ന ഒരു പ്രക്രിയ. ഭൂമിയിൽ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി, ഈ പ്രതിഭാസം ചൊവ്വയുടെ മാത്രം പ്രത്യേകതയാണ്.