Health
ആരോഗ്യ ഗുണങ്ങളുടെ സൂപ്പർസ്റ്റാർ ആണ് ചീര
ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.
നമ്മുടെ നാട്ടിൽ അഥവാ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ കിട്ടുന്ന ഒരു ഹെൽത്ത് സൂപ്പർസ്റ്റാർ ആണ് ചീര. കുട്ടികൾ അടക്കം പലർക്കും ചീരയുടെ രുചി ഇഷ്ടമല്ലെങ്കിലും ഇത് ശരീരത്തിൽ എത്തിയാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നതാണ് സത്യം.നമ്മുടെ വീടുകളിൽ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്. എന്തൊക്കെയാണ് ചീരയുടെ അത്ഭുത ഗുണങ്ങൾ എന്ന് നോക്കാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.
- ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
- സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം.
- മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്.
- ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
ആസ്തമയ്ക്ക് പരിഹാരമാണ് ചീര
- ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. സ്ഥിരമായി ചീര കഴിക്കുന്നത് ആസ്തമ പോലെയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം നൽകും. ബീറ്റ കരോട്ടിനാണ് ആസ്തമയെ തടയാൻ സഹായിക്കുന്നത്.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
- ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. ധാരാളം ആരുകൾ അടങ്ങിയ ചീര ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും കടുത്ത ഭക്ഷണം പോലും പെട്ടെന്ന് ദഹിപ്പിക്കുകയും ചെയ്യുന്നു.
വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു
- മഞ്ഞു കാലം ഉൾപ്പെടെയുള്ള കാലങ്ങളിൽ ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
അസ്ഥികൾക്ക് ബലമേകുന്നു
- ചീര വൈറ്റമിൻ കെയുടെ മികച്ച ഉറവിടമാണ്. ഇത് അസ്ഥികളുടെ സാന്ദ്രതയേയും ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു. ശൈത്യകാലത്ത് അസ്ഥികളിൽ ഉണ്ടാകാനുള്ള ഒടിവുകളുടെ സാധ്യതയും ചീരക്കുറയ്ക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
- ചീരയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസേന ചീര കഴിക്കുന്നത് രക്തസമ്മർദ്ദം മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും.
ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും. ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും.
തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.ഇങ്ങനെ നിരവധി ഗുണങ്ങൾ ഉണ്ട് ചീരയ്ക്ക്. അപ്പോൾ എങ്ങനെയാണ് വീട്ടുമുറ്റത്ത് തന്നെ രണ്ട് ചീര തൈ നടുകയല്ലേ…