Connect with us

Uae

സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും ജനുവരി 18ന് അൽ ഐനിൽ

കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവഹിച്ചു.

Published

|

Last Updated

അൽ ഐൻ | മാർ തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും അൽ ഐൻ മസ്യദിലുള്ള ദേവാലയാങ്കണത്തിൽ 18 ന് ശനിയാഴ്ച വൈകിട്ട് 5:30 മുതൽ നടക്കും.

കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവഹിച്ചു. ക്ളാപ്സ് യുഎഇ ഒരുക്കുന്ന സംഗീത സന്ധ്യയും ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നാടൻ ഭക്ഷണ സാധനങ്ങൾ, തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്‌, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവകൊണ്ട്‌ ആകർഷകമാകുന്ന കൊയ്ത്തുത്സവത്തിന്റെ ക്രമീകരണങ്ങൾ ഇടവക വികാരി റവ. അനീഷ് പി അലക്സ്, ‌ ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്‌റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ്‌ ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ തോമസ് പി ഐപ്പ് (സ്പോൺസർഷിപ്പ് ), ജിജു ഏബ്രഹാം ജോർജ്ജ്‌ (പ്രോഗ്രാം), അനീഷ് സംബാഷ് ജേക്കബ് (പബ്ളിസിറ്റി), സ്കറിയ ഏബ്രഹാം, റിനി സ്കറിയ, സിനു ജോയി, ബിനു സഖറിയ (ഫുഡ്), വൽസ സ്കറിയ (റിസപ്ഷൻ), തോമസ് ജേക്കബ് (വെന്യൂ), സന്തോഷ് മാമ്മൻ(ലൈറ്റ്സ് & സൗണ്ട്സ്), ക്രിസ്റ്റീന മാത്യൂ, ലിജു വർഗീസ് ഉമ്മൻ(ഗെയിംസ്), സൂസൻ ബാബു(മെഡിക്കൽ എയ്ഡ്), ഏബ്രഹാം മാമ്മൻ (ഫസ്റ്റ് ഫ്രൂട്ട്) എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Latest