Kerala
ബദ്ര്‍ സ്മരണകളുയര്‍ത്തി സ്വലാത്ത്‌നഗറില്‍ ആത്മീയ സംഗമം
നാടെങ്ങും ബദ്ര്‍ ദിനാചരണം തുടങ്ങി

മലപ്പുറം | ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ർ അനുസ്മരണ ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ളുഹര്‍ നിസ്‌കാരത്തോടെ ആരംഭിച്ച പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം, ബദ് രീങ്ങളുടെ നാമങ്ങള്‍ ഉരുവിട്ടുള്ള പ്രാർഥന, മഹ്ളറതുല്‍ ബദ് രിയ്യ, മൗലിദ് പാരായണം, ബദ്റ് ബൈത്ത്, യാസീന്‍ പാരായണം, സമൂഹ നോമ്പുതുറ എന്നിവ നടന്നു.
പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. ചരിത്ര പണ്ഡിതന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ബദ്ർ ചരിത്ര പ്രഭാഷണം നടത്തി. വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലയില്‍ ഏറെ സംഭാവനകള്‍ നല്‍കുന്ന തൃക്കരിപ്പൂര്‍ എ ബി മുഹമ്മദ് കുഞ്ഞി ഹാജിയെ ചടങ്ങില്‍ ആദരിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പോയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ശഫീഖ് മിസ്ബാഹി, അശ്ക്കര്‍ സഅദി താനാളൂര്‍, റിയാസ് സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.
റമസാൻ 17ന് ഇന്ന് രാത്രി തുടക്കമായതോടെ നാടെങ്ങും ബദ്ർ അനുസ്മരണ സംഗമങ്ങളും പ്രാർഥനകളും അന്നദാന വിതരണവും ആരംഭിച്ചു. ഏത് പ്രതിസന്ധിഘട്ടങ്ങളും സത്യ വിശ്വാസികളെ വിജയത്തിലേക്ക് നയിക്കുമെന്നതാണ് ബദ്ർ നൽകുന്ന വലിയ പാഠം.