Connect with us

Kerala

വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കായിക പരിശീലകന്‍ പിടിയില്‍

പരിശീലകനായ ടോമി ചെറിയാന്‍ പുതുതായി സ്‌പോട്‌സ് അക്കാദമി ആരംഭിച്ചിരുന്നു. ഇവിടേക്ക് വിദ്യാര്‍ഥിനിയെ അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി

Published

|

Last Updated

കോഴിക്കോട്  | കായികതാരമായ വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ പോലീസ് പിടിയില്‍. പരിശീലകനായ ടോമി ചെറിയാനെയാണ് തിരുവമ്പാടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനായ ടോമി ചെറിയാന്‍ പുതുതായി സ്‌പോട്‌സ് അക്കാദമി ആരംഭിച്ചിരുന്നു. ഇവിടേക്ക് വിദ്യാര്‍ഥിനിയെ അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ വിദ്യാര്‍ഥിനിയേയും അമ്മയേയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കുട്ടിയുടെ നഗ്‌നചിത്രം തന്റെ കൈയിലുണ്ടെന്നും ഇതുപ്രചരിപ്പിക്കുമെന്നും ടോമി ചെറിയാന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തിരുവമ്പാടി പോലീസിന്റെ കസ്റ്റഡിയിലാണ് ടോമി ചെറിയാന്‍.മുക്കത്തെ പ്രധാനപ്പെട്ട സ്‌കൂളില്‍ കായിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്ന് റിട്ടയര്‍മെന്റ് വാങ്ങി പുതുതായി ഒരു അക്കാദമി തുടങ്ങുകയായിരുന്നു.

---- facebook comment plugin here -----

Latest